04 July Saturday

ദാരിദ്ര്യത്തെ നേരിടാൻ സമൂഹത്തെ പ്രാപ്‌തമാക്കണം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

രാജാക്കാട്‌

കോവിഡ് മഹാമാരിയെ തുടർന്ന്‌ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്‌. ഭാവിയിൽ പട്ടിണിയെ നേരിടണമെങ്കിൽ കഴിയുന്നത്ര ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കണമെന്നും പട്ടിണിയെയും ദരിദ്രത്തെയും നേരിടാൻ സമൂഹത്തെ പ്രാപ്‌തരാക്കണമെന്നും മന്ത്രി പറഞ്ഞു.  

സിപിഐ എം കജനാപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്താണ്‌ കൃഷി നടത്തുന്നത്‌. തക്കാളി, വഴുതന, ബീൻസ്, കപ്പ, കൂർക്ക, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയാണ്‌ കൃഷി ചെയ്യുന്നത്‌. 

പ്രധാന വാർത്തകൾ
 Top