18 June Tuesday

വനമിത്ര പുരസ‌്കാരം എൽ സുഗതന്

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019
ചാരുംമൂട്  
സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ‌്കാരം താമരക്കുളം വിവി ഹയർ സെക്കൻഡറിസ‌്കൂൾ അധ്യാപകൻ എൽ സുഗതന്. ജൈവ വൈവിധ്യസംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനത്തിനാണ് പുരസ‌്കാരം. സ‌്കൂളില്‍ പുതുതായി എത്തുന്ന കുട്ടികളെ വൃക്ഷത്തൈ നൽകിയാണ് സുഗതൻ സ്വീകരിക്കുന്നത്.  
 സ‌്കൂൾ ചുറ്റുമതിലിൽ പരിസ്ഥിതി സൗഹൃദസന്ദേശങ്ങൾ, ഫലവൃക്ഷത്തോട്ടം, നക്ഷത്രവനം, കുട്ടിവനം, ജൈവ വൈവിധ്യ ഉദ്യാനം, ശലഭോദ്യാനം തുടങ്ങിയവ സു​ഗതന്റെ ആശയങ്ങളാണ്. സ‌്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കഴിഞ്ഞവർഷം സംസ്ഥാന അധ്യാപക അവാർഡും സു​ഗതനെ തേടിയെത്തിയിരുന്നു. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രിയുടെ സഹായത്തോടെയാണ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹെഡ്മിസ്ട്രസ് സുനിത ഡി പിള്ള, ഡെപ്യൂട്ടി ഹെഡ്മാസ‌്റ്റർ എ എൻ ശിവപ്രസാദ് എന്നിവരും പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട്. ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന സംസ്ഥാന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ പുരസ‌്കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ‌്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ‌്കാരം. നേച്ചർ പ്ലസ് കേരളയുടെ സംസ്ഥാന കൺവീനറായ സുഗതൻ ശാസ‌്താംകോട്ട ഭരണിക്കാവ് പൗർണമിയിലാണ് താമസം.
പ്രധാന വാർത്തകൾ
 Top