23 April Friday

ഗ്രാമത്തെയും നഗരത്തെയും തൊട്ട്‌

ജി രാജേഷ്‌ കുമാർUpdated: Wednesday Mar 3, 2021

മികവിന്റെ കേന്ദ്രമാക്കിയ മലയിൻകീഴ് ഗവ. ഗേൾസ് എച്ച്എസ്എസിന്റെ പുതിയ കെട്ടിടം

 
തിരുവനന്തപുരം
മലയോര പഞ്ചായത്തായ കാട്ടാക്കട മുതൽ തലസ്ഥാന നഗരാതിർത്തിവരെ നീളുന്ന കാട്ടാക്കട നിയോജകമണ്ഡലം പഴയ നേമം മണ്ഡലത്തിന്റെ പുതിയ മുഖമാണ്. കാട്ടാക്കട മണ്ഡലം രൂപീകരിച്ചശേഷം ആദ്യജയം യുഡിഎഫിനായിരുന്നു. നാടിന്‌ വികസനം വേണമെന്ന്‌ ആശിച്ച ജനം കഴിഞ്ഞതവണ എൽഡിഎഫിനെ തെരഞ്ഞെടുത്തു. ഇന്ന്‌ സംസ്ഥാനത്തിനുതന്നെ മാതൃകയായ ഒട്ടേറെ വികസനങ്ങളുടെ ഉദാഹരണങ്ങൾ‌ കാട്ടാക്കടയിൽ കാണാം.
പഴയ നേമത്തിന്റെ ബഹുഭാഗവും ഇപ്പോൾ‌ കാട്ടാക്കടയിലാണ്‌. മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ, പ്രാവച്ചമ്പലം, മലയിൻകീഴ്‌ പഞ്ചായത്തുകൾ കാട്ടാക്കട‌ മണ്ഡലത്തിലായി. പഴയ ആര്യനാടിന്റെ ഭാഗമായ കാട്ടാക്കട പഞ്ചായത്തും ഇവയ്‌ക്കൊപ്പം ചേർത്തപ്പോൾ പൂർണ കാർഷിക മണ്ഡലമായി.
നേ-മ-ത്തി-ന്റെ- രാ-ഷ്ട്രീ-യ-ച-രി-ത്ര-മാ-ണ്- ഏറെക്കുറെ കാട്ടാക്കട മണ്ഡലത്തിന്‌ ചേരുക. ഇ-രു-മു-ന്ന-ണി-യെ-യും- ജ-യി-പ്പി-ച്ച- ച-രി-ത്രം-.- 1957ൽ ആദ്യ തെരഞ്ഞെടുപ്പിൽ വിജയം കമ്യൂണിസ്റ്റ് പാർടിക്കായിരുന്നു‌. 1960ൽ പിഎസ്‌പി നേടി. 1965ലും 1967ലും സിപിഐ എമ്മിനെ വരിച്ചു. 1970ൽ പിഎസ്‌പിയും. 1977ൽ കോൺഗ്രസും 1980ൽ ഇന്ദിരാ കോൺഗ്രസും നേടി. 1982ൽ കെ- ക-രു-ണാ-ക-ര-ൻ മാ-ള-യ്--ക്കൊ-പ്പം- തെ-ര-ഞ്ഞെ-ടു-ത്ത-ത്-- നേ-മ-ത്തെയും.- രണ്ടിടത്തും- വി-ജ-യി-ച്ച- ക-രു-ണാ-ക-ര-ൻ നേ-മ-ത്തെ- ഉ-പേ-ക്ഷി-ച്ചു.- ഉ-പ-തെ-ര-ഞ്ഞെ-ടു-പ്പിൽ- ഇ-ട-തു-മു-ന്ന-ണി- തിരിച്ചു--പി-ടി-ച്ചു.- അടുത്തതവണയും എൽഡിഎഫ്‌തന്നെ.- 1996ലും എൽഡിഎഫിനായി വിജയം. 2001 ലും 2006 ലും നേമത്തെ വിജയം, 2011ൽ പുതിയ മണ്ഡലമായ കാട്ടാക്കടയിലും എൻ ശക്തൻ ആവർത്തിച്ചു. കഴിഞ്ഞ തവണ വീണു. എൽഡിഎഫിനായി ഐ ബി സതീഷ്‌ മണ്ഡലം തിരിച്ചുപിടിച്ചു.
കർ-ഷ-ക-രും- കർ-ഷ-ക-ത്തൊ-ഴി-ലാ-ളി-ക-ളും- ഇ-ട-ത്ത-ര-ക്കാ-രുമായി- സ-മ്മി-ശ്ര- ജ-ന-വി-ഭാ-ഗ-മാ-ണ്- ഇ-വി-ടെ--.- 113 ചതുരശ്ര മീറ്റർ വിസ്‌തൃതി. തെങ്ങ്‌, റബർ, നെൽകൃഷി, വാഴ, മരച്ചീനി, പച്ചക്കറി മുതലായവ പ്രധാന കൃഷി. യന്ത്രവൽക്കരണം ഉൾപ്പെടെയുള്ള മാറ്റങ്ങൾ കാർഷികവൃത്തിയെ ബാധിച്ചപ്പോൾ, കർഷകത്തൊഴിലാളികൾ കരിങ്കൽ വ്യവസായം, കെട്ടിട നിർമാണം മേഖലകളിലേക്ക്‌‌ പറിച്ചുനടപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷം കൃഷിയിടങ്ങളിൽ പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്‌. തേങ്ങയ്‌ക്കും നെല്ലിനും മെച്ചപ്പെട്ട സംഭരണ വിലയും പച്ചക്കറിക്ക്‌ താങ്ങുവില സമ്പ്രദായവും റബറിന്‌ താങ്ങുവില ഉയർത്തിയതും സഹായമായി‌. തരിശുരഹിത മാറ്റം ദൃശ്യമായി‌. കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്‌, പള്ളിച്ചൽ പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിനാണ്‌. വിളവൂർക്കൽ പഞ്ചായത്ത്‌ ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിനും‌. എൽഡിഎഫിന്‌ കൂടുതൽ സീറ്റുള്ള‌ വിളപ്പിൽ പഞ്ചായത്തിൽ അവിശുദ്ധ കൂട്ടുകെട്ടിൽ‌ കോൺഗ്രസ്‌ വിമതൻ പ്രസിഡന്റായി. ബിജപിയും കോൺഗ്രസിന്റെ ഒരുഅംഗവും പിന്തുണച്ചു. എൽഡിഎഫ്‌ പ്രതിനിധി വൈസ്‌ പ്രസിഡന്റും‌. ജില്ലാ പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളും എൽഡിഎഫിനാണ്‌. ബ്ലോക്ക്‌ പഞ്ചായത്തുകളിൽ നേമം എൽഡിഎഫിനാണ്‌. വെള്ളനാട് നറുക്കെടുപ്പിൽ പ്രസിഡന്റ്‌ യുഡിഎഫിനും വൈസ്‌ പ്രസിഡന്റ്‌ എൽഡിഎഫിനുമാണ്‌.
റോഡ്‌, ആതുരാലയങ്ങൾ, ജലസമൃദ്ധി പദ്ധതി, കാർഷിക മേഖലയിലെ ഇടപെടലുകൾ, സ്‌ത്രീ സൗഹൃദ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം തുടങ്ങിയവയെല്ലാം എൽഡിഎഫ്‌ തുടർവിജയം ഉറപ്പാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top