23 October Friday
നാളെ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

10 സ്‌കൂൾ കൂടി ഹൈടെക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

മുഖ്യമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യുന്ന ചേർത്തല സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ദീപപപ്രഭയിൽ

 
ആലപ്പുഴ
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  
കിഫ്ബിയിൽ  മൂന്നുകോടി രൂപയുടെ ധനസഹായം ഉപയോഗിച്ച്  നിർമാണം പൂർത്തിയാക്കിയ മണ്ണഞ്ചേരി ജിഎച്ച്‌എസ്, ചാരമംഗലം ഡിവിഎച്ച്‌എസ്എസ്, ചേർത്തല സൗത്ത് ജിഎച്ച്‌എസ്എസ് എന്നീ കെട്ടിടങ്ങൾ മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും. 
 പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഇറവങ്കര ജിവിഎച്ച്‌എസ്എസ്, മാവേലിക്കര ജിവിഎച്ച്‌എസ്എസ്, തലവടി ജിവിഎച്ച്‌എസ്എസ്, ചേർത്തല ഗവ. ടൗൺ ഈസ്‌റ്റ്‌ എൽപിഎസ് , പെണ്ണുക്കര ജിയുപിഎസ് ,  ഭരണിക്കാവ് ജിയുപിഎസ് , കലവൂർ ജിപിജെഎൽപിഎസ് എന്നീ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും.  വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയാണ്‌. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. 
മന്ത്രിമാരായ ഇ പി ജയരാജൻ, ഇ ചന്ദ്രശേഖരൻ, എ കെ ബാലൻ, കെ കെ ശൈലജ, ടി പി രാമകൃഷ്‌ണൻ, എ സി മൊയ്‌തീൻ, പി തിലോത്തമൻ, കെ രാജു, എ കെ ശശീന്ദ്രൻ, കെ ടി ജലീൽ എന്നിവർ വിശിഷ്‌ടാതിഥികളാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top