25 September Friday

വീട്ടിൽനിന്ന്‌‌ അഞ്ചേകാൽ പവനും 90,000 രൂപയും കവർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
എടപ്പാൾ
കാലടിത്തറയിൽ പള്ളിയാലിൽ പ്രഭാകര (പ്രേമൻ)ന്റെ വീട്ടിൽനിന്ന്‌ അഞ്ചേകാൽ പവനും 90,000 രൂപയും കവർന്നു. 
പിൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് കള്ളന്മാർ അകത്ത് കയറിയത്. പ്രേമന്റെ ഭാര്യയുടെ അഞ്ചര പവന്റെ മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന 83,000 രൂപയും കവർന്നു.  മകന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 7000 രൂപയും പ്രേമന്റെ പോക്കറ്റിലുണ്ടായിരുന്ന 900 രൂപയും കൊണ്ടുപോയി. 
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ചങ്ങരംകുളം പൊലീസ് അന്വേഷണമാരംഭിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top