02 October Monday

ചാമക്കട മാര്‍ക്കറ്റിൽനിന്ന് 324 ചാക്ക് റേഷനരി പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

കല്ലുപാലത്തിന്‌ സമീപമുള്ള ഗോഡൗണിൽനിന്ന്‌ പിടിച്ചെടുത്ത റേഷനരി

കൊല്ലം
ചാമക്കട മാർക്കറ്റിലെ സ്വകാര്യ അരി മൊത്തവ്യാപാര കടയിൽനിന്ന് 324ചാക്ക് റേഷനരി പിടികൂടി. കടയുടമയും ലോറി ജീവനക്കാരും ഓടി രക്ഷപ്പെട്ടു. കല്ലുപാലത്തിനു സമീപത്തെ കടയിൽനിന്ന് സ്വകാര്യമില്ലിലേക്ക് കൊണ്ടുപോകാന്‍ ലോറിയിൽ കയറ്റിയ അരിയാണ്‌ വെള്ളി രാവിലെ ഒമ്പതോടെ കൊല്ലം ഈസ്റ്റ് പൊലീസ് പിടിച്ചെടുത്തത്‌. താലൂക്ക് സപ്ലൈ ഓഫീസർ ജി എസ് ഗോപന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി റേഷനരിയാണ് പിടികൂടിയതെന്ന് സ്ഥിരീകരിച്ചു. പിടികൂടിയവയിൽ റോസ്, വെള്ള അരിയാണ് കൂടുതലും. അരി സിവിൽ സപ്ലൈസിന്റെ ഗോഡൗണിലേക്ക് മാറ്റി. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദ റിപ്പോർട്ട് കലക്ടർക്ക് നൽകിയശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്പ്‌ ചാമക്കട മാർ‌ക്കറ്റ് റോഡിലെ ഒരു സ്വകാര്യ ഗോഡൗണിൽനിന്ന് 295ചാക്ക് റേഷനരി പിടികൂടിയിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top