11 July Saturday

14; ആശങ്ക ആശ്വാസം

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020

മലപ്പുറം 

ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും ഉയർന്ന തിങ്കളാഴ്‌ച ആശങ്കയും ആശ്വാസവും സമാസമം. 14 പേർക്കുകൂടി രോഗം സ്ഥിരീകരിച്ച അതേ ദിവസംതന്നെ 14 പേർക്ക്‌ രോഗംമാറിയ വാർത്തയും എത്തി. വൈറസ്‌ മുക്തരായ ഏഴുപേർ വീട്ടിലേക്ക്‌ മടങ്ങിയപ്പോൾ ഏഴുപേർ ആശുപത്രിയിൽ തുടർ ചികിത്സയിലാണ്‌.  
   മെയ് 23ന് മുംബൈയിൽനിന്ന് പ്രത്യേക തീവണ്ടിയിൽ ഒരുമിച്ചെത്തിയ താനാളൂർ പാണ്ടിയാട് സ്വദേശിയായ 55–-കാരൻ, 52ഉം 43ഉം വയസുള്ള ഇയാളുടെ സഹോദരന്മാർ,  ബംഗളൂരുവിൽനിന്ന് 17ന് എത്തിയ തൃക്കലങ്ങോട് എളങ്കൂർ കുട്ടശേരി സ്വദേശിയായ 21–-കാരൻ, മംഗളൂരുവിൽനിന്ന് എത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശിയായ 26–-കാരൻ, ചെന്നൈയിൽനിന്ന് 19ന് തിരിച്ചെത്തിയ താഴേക്കോട് മാട്ടറക്കൽ സ്വദേശിനിയായ 26–-കാരി, മുംബൈയിൽനിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴി എത്തിയ ചങ്ങരംകുളം കോക്കൂർ സ്വദേശിയായ 52–-കാരൻ, 26ന് സ്വകാര്യ ബസിൽ മുംബൈയിൽനിന്ന് എത്തിയ മാറഞ്ചേരി സ്വദേശിയായ 42–-കാരൻ, ജിദ്ദയിൽനിന്ന് പ്രത്യേക വിമാനത്തിൽ 29ന് കരിപ്പൂരിലെത്തിയ വേങ്ങര എആർ നഗർ ബസാർ നോർത്ത് കൊളപ്പുറം സ്വദേശിയായ 44–-കാരൻ, മോസ്‌കോയിൽനിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വഴി 21ന് ജില്ലയിലെത്തിയ പെരുമ്പപ്പ് നൂണക്കടവ് സ്വദേശിയായ 24–-കാരൻ, ദുബായിൽനിന്ന് 29ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ പൊന്മുണ്ടം കുറ്റിപ്പാല സ്വദേശിയായ 24–-കാരൻ,  കുവൈത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശിയായ 33–-കാരൻ, ചെന്നൈയിൽനിന്ന് മെയ് 12ന് എത്തിയ നന്നമ്പ്ര തെയ്യാലുങ്ങൽ വെള്ളിയാമ്പുറം സ്വദേശി 30–-കാരൻ, മെയ് 28ന് ചെന്നൈയിൽനിന്നെത്തിയ എആർ നഗർ മമ്പുറം സ്വദേശിയായ 30–-കാരൻ എന്നിവർക്കാണ് രോഗബാധ. ഇവരെല്ലാം  മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. 
  രോഗം സ്ഥിരീകരിച്ചവരുമായി  സമ്പർക്കമുണ്ടായവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു.
593 പേർ കൂടി നിരീക്ഷണത്തിൽ 
മലപ്പുറം
കോവിഡ് -19 വ്യാപനം തടയുന്നതിനായി ജില്ലയിൽ 593 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 12,977 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്‌. 198 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 194 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ട് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിലും തിരൂർ ജില്ലാ ആശുപത്രിയിലും ഒരാൾ വീതവും നിരീക്ഷണത്തിലുണ്ട്‌. 11,390 പേർ  വീടുകളിൽ നിരീക്ഷണത്തിലാണ്‌. 1389 പേർ കോവിഡ് കെയർ സെന്ററുകളിലും.
ആകെ 114, ചികിത്സയിൽ 72 പേർ
കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 72 പേരാണ്  നിലവിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്‌. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. ഇതുവരെ 114 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 
39 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. എട്ട് പേർ രോഗം ഭേദമായ ശേഷം തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐസിയുവിൽ തുടരുകയാണ്. ജില്ലയിൽ ഇതുവരെ 3937 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 306 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

7 പേര്‍ മുക്തരായി

മലപ്പുറം 
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഏഴ് പേർ കൂടി രോഗമുക്തരായി. ദുബായിൽനിന്നെത്തിയ തവനൂർ മാണൂർ നടക്കാവ് സ്വദേശിയായ 64കാരൻ, മുംബൈയിൽനിന്ന് വന്ന പൊന്നാനി വെളിയങ്കോട് സ്വദേശിയായ 31കാരൻ, ചെന്നൈയിൽനിന്നെത്തിയ താനൂർ പരിയാപുരം സ്വദേശിയായ 22കാരൻ, അബുദബിയിൽനിന്ന് തിരിച്ചെത്തിയ കൂട്ടിലങ്ങാടി സ്വദേശിയായ 24കാരൻ, മുംബൈയിൽനിന്നെത്തി രോഗബാധിതനായ തെന്നല തറയിൽ സ്വദേശിയായ 45കാരൻ, മഹാരാഷ്ട്രയിലെ റായ്ഗഡിൽനിന്നു വന്ന ആതവനാട് കരിപ്പോൾ സ്വദേശിയായ 59കാരൻ, മുംബൈയിൽനിന്നെത്തി വൈറസ് ബാധ സ്ഥിരീകരിച്ച തെന്നല കുറ്റിപ്പാല സ്വദേശിയായ 37കാരൻ എന്നിവർക്കാണ് വിദഗ്ധ ചികിത്സക്കുശേഷം രോഗം ഭേദമായത്‌.   ഐസൊലേഷനിൽ ചികിത്സയിലായിരുന്ന ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐസി യൂണിറ്റുകളിലേക്ക് മാറ്റി.

 

പ്രധാന വാർത്തകൾ
 Top