16 July Thursday

കേരള ബാങ്ക്‌ മേഖലാ ഓഫീസ്‌ ഉദ്‌ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
കോഴിക്കോട്
കേരള ബാങ്ക് കോഴിക്കോട് മേഖലാ ഓഫീസ് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനംചെയ്തു. കോവിഡ് നിബന്ധനകൾ പാലിച്ച്‌ ഇ വി കുമാരൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ബാങ്ക് മേഖലാ ജനറൽ മാനേജർ കെ പി അജയകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി  ജനറൽ മാനേജർമാരായ പി ബാലഗോപാലൻ, എം പി ഷിബു, കെ കൃഷ്ണൻ, കെ ടി അനിൽകുമാർ (ഡിബിഇ എഫ്), കെ കെ സജിത്ത് കുമാർ (കെഡിസിബിഇയു) എന്നിവർ സം
സാരിച്ചു.
കേരള ബാങ്കിന് തിരുവനന്തപുരത്തെ ഹെഡ് ഓഫീസ് കൂടാതെ ഏഴ് മേഖലാ ഓഫീസുകളുണ്ട്‌. കൊച്ചിയിൽ കോർപറേറ്റ് ഓഫീസും കോഴിക്കോട് മേഖലാ ഓഫീസിനു കീഴിൽ വയനാട്, കോഴിക്കോട് ജില്ലകളിലായി 100 ശാഖകളുമാ
ണുള്ളത്.

 

പ്രധാന വാർത്തകൾ
 Top