07 July Tuesday

പ്രതിഭകൾക്കായി 1000 ഓർമമരം നടും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
ആലപ്പുഴ
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനത്തിൽ മൺമറഞ്ഞ കലാസാഹിത്യ പ്രതിഭകളുടെ ഓർമയ്‌ക്കായ് ആയിരം മരം നടും. വയലാർ രാമവർമ, തോപ്പിൽ ഭാസി, പുതുപ്പള്ളി രാഘവൻ, തകഴി ശിവശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, ഏ ആർ രാജരാജവർമ, നരേന്ദ്രപ്രസാദ്, എം എൻ കുറുപ്പ് ,പുതുശേരി രാമചന്ദ്രൻ, എരുമേലി പരമേശ്വരൻപിള്ള, ശിവരാമൻ ചെറിയനാട്, കേശവദേവ്, ഡി കെ  ചെല്ലപ്പൻ, പാറപ്പുറം, പി പത്മരാജൻ, എസ് എൽ പുരം സദാനന്ദൻ, എം കൃഷ്ണൻകുട്ടി, രാജൻ പി ദേവ്, ഗുരു ചെങ്ങന്നൂർ, ഓച്ചിറ രാമചന്ദ്രൻ, കെ പി എ സി സുലോചന, ജോൺ ഏബ്രഹാം,ജോൺസൺ പുളിങ്കുന്ന്, മുഹമ്മ രമണൻ, ജി ശശിധരൻപിള്ള, സി എം പി പെണ്ണുക്കര, എൻ എസ് പ്രകാശ് തുടങ്ങി ജില്ലയിലെ പ്രതിഭകളുടെ സ്‌മരണ നിലനിർത്തുകയാണ്‌ ലക്ഷ്യം. 
വായനശാല, സാംസ്‌കാരിക സ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം, പൊതു ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതിയെന്ന്‌  ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബുവും സെക്രട്ടറി ജോസഫ് ചാക്കോയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top