11 July Saturday

വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ആലപ്പുഴയില്‍ നടന്ന ധര്‍ണ

ആലപ്പുഴ
നാഷണൽ കോ–- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്‌സ്‌ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ നടത്തി. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ധർണ. കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിനു മുമ്പിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം  ഉദ്ഘാടനം ചെയ്തു. 
രാജ്ഭവന് മുമ്പിൽ  ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ജയപ്രകാശ്, എഐടിയുസി സംസ്ഥാന സെക്രട്ടറി കവിത രാജൻ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് ആർ ശ്രീജിത്ത്‌, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഹരിപ്പാട് പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി മാത്യു വർഗീസ് ഉദ്ഘാടനംചെയ്‌തു. സിലോകുമാർ, പി പദ്മകുമാർ, എസ് ബിജു, ബി  പവിത്രൻ, എൻ സനൽകുമാർ, പ്രബോധ് എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ ഹെഡ് പോസ്‌റ്റ്‌ ഓഫീസിന്റെ മുമ്പിൽ സിഐടിയു ഏരിയ പ്രസിഡന്റ്‌ എം കെ മനോജ് സമരം ഉദ്ഘാടനം ചെയ്‌തു. വി എസ്‌ ശശിധരൻ, റജി മോഹൻ, സജികുമാർ, ദിവ്യ, രാധാകൃഷ്‌ണൻ എന്നിവർ ‌ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top