14 July Tuesday

ജില്ലയിലെങ്ങും പ്രതിഷേധം നിർധന കുടുംബങ്ങൾക്ക്‌ 7500 രൂപ നൽകണം: മഹിളാ അസോ.

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 - കൽപ്പറ്റ

സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം ഉയർത്തിപ്പിടിച്ച്‌  ജനാധിപത്യ മഹിളാഅസോസിയേഷൻ നേതൃത്വത്തിൽ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ  പ്രതിഷേധ ധർണ നടത്തി.
  രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഓഫീസിന്‌ മുന്നിലായിരുന്നു പ്രതിഷേധം.   പട്ടിണി കിടക്കുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക, ഗോഡൗണിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഗാർഹിക അതിക്രമങ്ങൾ തടയുക, നിർധന കുടുംബങ്ങൾക്ക് 7500 രൂപ ധനസഹായം പ്രഖ്യാപിക്കുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 
കൽപ്പറ്റ  ടെലിഫോൺ എക്‌സ്‌ചേഞ്ചിന്‌ മുന്നിൽ നടന്ന ധർണ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌  പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. എ ആർ ബിനി അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ്‌ പി ആർ നിർമല, സെക്രട്ടറി ബീന വിജയൻ, ടി ജി ബീന എന്നിവർ സംസാരിച്ചു. ബീന രതീഷ്‌ സ്വാഗതം പറഞ്ഞു. 
പുൽപ്പള്ളിയിൽ ഏരിയ സെക്രട്ടറി ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സുമംഗല രാഘവൻ അധ്യക്ഷയായി. ശോഭന പ്രസാദ് സ്വാഗതവും മോളി ജോർജ് നന്ദിയും പറഞ്ഞു. 
ബത്തേരിയിൽ ലത ശശി ഉദ്‌ഘാടനം ചെയ്‌തു.  ബിന്ദു മനോജ്, അഖില, രാധ, റജീന എന്നിവർ സംസാരിച്ചു. 
വൈത്തിരിയിൽ സംസ്ഥാനകമ്മിറ്റി അംഗം എൽസി ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. ലക്ഷ്‌മി രാധാകൃഷ്‌ണൻ, ഷാഹിന, സുജ സുനിൽ എന്നിവർ സംസാരിച്ചു. 
മാനന്തവാടിയിൽ നിർമല വിജയൻ ഉദ്‌ഘാടനം ചെയ്‌തു. വി ജി ഗിരിജ അധ്യക്ഷയായി. സീമന്ദിനി സുരേഷ്‌, പ്രദീപ ശശി, സൈനബ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top