28 January Friday

അധ്യാപകരെത്തി; സമ്മാനങ്ങളുമായി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

കരുനാഗപ്പള്ളി ബിആർസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച താരകങ്ങൾക്കൊപ്പം പരിപാടിയിൽ കുട്ടികളുടെ 
ഗൃഹസന്ദർശനം

കരുനാഗപ്പള്ളി
ഭിന്നശേഷിക്കാരായ കുട്ടികളെത്തേടി സമ്മാനങ്ങളുമായി അധ്യാപകരും ജനപ്രതിനിധികളും വീടുകളിലെത്തി. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം കരുനാഗപ്പള്ളി ബിആർസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തഴവ പഞ്ചായത്തിലെ വിവിധ സ്കൂളിൽ പഠിക്കുന്നതും സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്തതുമായ കുട്ടികളുടെ വീടുകളിലേക്ക്  ബിപിസി ജെ സിനീഷ് കുമാറിന്റെ നേതൃത്വത്തിൽ  സി ആർ മഹേഷ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ വി സദാശിവൻ, ഡോ. ജാസ്മിൻ, ബിആർസി അംഗങ്ങൾ എന്നിവരാണ്‌ എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top