ഓയൂർ
സ്വകാര്യ ചാനലിന്റെ മികച്ച സ്വർണ വ്യാപാരിക്കുള്ള ഇന്റർനാഷണൽ എക്സലൻസി അവാർഡിന് അർഹനായ ഭാഗ്യ ജ്വല്ലേഴ്സ് ഉടമ സുനിൽ ഭാഗ്യയെ കേരള വ്യാപാരി വ്യവസായി സമിതി ചടയമംഗലം ഏരിയ കമ്മിറ്റി അനുമോദിച്ചു. മന്ത്രി ജെ ചിഞ്ചുറാണി ഉപഹാരം നൽകി. സമിതി ഏരിയ പ്രസിഡന്റ് ആർ ബിനു അധ്യക്ഷനായി. എസ്എസ്എൽസി ഉന്നത വിജയികളെ വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം അൻസർ അനുമോദിച്ചു. കരിങ്ങന്നൂർ യൂണിറ്റിലെ അംഗമായിരുന്ന അന്തരിച്ച ബാബു സേനന്റെ കുടുംബത്തിനുള്ള സഹായം ജില്ലാ സെക്രട്ടറി കെ കെ നിസാർ കൈമാറി. ആർ രാധാകൃഷ്ണൻ, എസ് ബഷീർ, സൈജു, എൻ വി പി രാജേഷ് എന്നിവർ സംസാരിച്ചു. വൈ രാജൻ സ്വാഗതവും സൽമാൻസ് മുഹമ്മദ് ഹുസൈൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..