കണ്ണൂർ
തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പൊലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം വിപുലീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ കൺട്രോൾ റൂമിൽ അറിയിക്കാം. പ്രചാരണ ബോർഡുകൾ, പോസ്റ്റർ തുടങ്ങിയവ നശിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ, നിയമലംഘനങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. ഫോൺ: 9497964143, 9497964292, 9497926030. ജില്ലാ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂം സേവനം 24 മണിക്കൂർ ലഭ്യമാണ്. കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് നിയന്ത്രണം .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..