04 August Tuesday

മാസ്കില്ല, 293 പേർക്ക്‌ പിഴ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കൊല്ലം
സിറ്റി പൊലീസ്‌ പരിധിയിൽ‌ നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാത്ത 293 പേരിൽനിന്ന്‌ പിഴ ഈടാക്കി. സാമൂഹ്യ അകലം പാലിക്കാത്തതിനും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനുമായി 86 പേരിൽനിന്ന്‌ പിഴ ഈടാക്കി. മാനദണ്ഡങ്ങൾ ലംഘിച്ചതിന് 46 കേസ്‌ രജിസ്റ്റർചെയ്തു. ജില്ലയിലെ ഒറ്റ ഇരട്ടയക്ക നിയന്ത്രണം ലംഘിച്ച്  നിരത്തിലിറക്കിയ 14 വാഹനങ്ങളുടെ ഉടമകൾക്കെതിരേയും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 11 കടയുടമകൾക്കെതിരേയും നടപടിയെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top