22 September Sunday

തുവ്വൂരിന് ഹരിത ട്രൈബ്യൂണൽ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
തുവ്വൂർ
പഞ്ചായത്തിന് കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ അംഗീകാരം. ജില്ലയിൽ അംഗീകാരം ലഭിച്ച മൂന്ന് പഞ്ചായത്തുകളിലൊന്നാണ് തുവ്വൂർ.  ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശപ്രകാരം എല്ലാ പഞ്ചായത്തുകളും സമ്പൂർണ ശുചിത്വം പാലിക്കണമെന്നാണ് ചട്ടം. 
ഇതുപ്രകാരം ശുചിത്വകാര്യങ്ങളിൽ കൂടുതൽ മികവാർന്ന പ്രവർത്തനം കാഴ്ചവച്ചതിനാണ് തുവ്വൂർ പഞ്ചായത്തിനെത്തേടി അംഗീകാരം എത്തിയത്. മാറഞ്ചേരി, ചാലിയാർ എന്നിവയാണ് ജില്ലയിൽ അംഗീകാരംനേടിയ മറ്റ്‌ പഞ്ചായത്തുകൾ. 
സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച തുവ്വൂരിന്റെ ഗ്രാമജ്യോതി മറ്റ്‌ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷൻ ഡയറക്ടർ പി ഡി ഫിലിപ്പിന്റെ  നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിൽ യോഗം ചേർന്നു. അടുത്ത ആറുവർഷത്തേക്ക് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും, വീഴ്ചവരുത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പറവെട്ടി ഉമ്മുസൽമ, മറ്റ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top