07 August Friday

സര്‍ക്കാര്‍ സ്കൂളുകളില്‍ വിജയക്കുതിപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

തൃശൂർ

കോവിഡ്കാലത്തും അതീവ സുരക്ഷാസംവിധാനമൊരുക്കി  സംസ്ഥാന സർക്കാർ നടത്തിയ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതോടെ സർക്കാർ സ്കൂളകൾക്ക് തിളക്കമാർന്ന വിജയം. ജില്ലയിൽ സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ 7863 വിദ്യാർഥികളിൽ 7658പേരും ഉപരിപഠനത്തിന് യോഗ്യത നേടി.  ഇതിൽ 379പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയ്ക്കിരുന്ന 1040 കുട്ടികളിൽ 1008പേരും വിജയിച്ചു.  33പേർക്ക് ഫുൾ എ പ്ലസ്.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ 2106പേരിൽ 2074പേരും  ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 4717പേരിൽ 4576പേരും വിജയിച്ചു. ഇരിങ്ങാലക്കുടയിൽ 175പേർക്കും  ചാവക്കാട്ട് 171പേർക്കും ഫുൾ എപ്ലസ് ലഭിച്ചു. 35 സർക്കാർ സ്കൂളുകൾ നൂറുശതമാനം വിജയവും നേടി. സർക്കാർ സ്കൂളുകളിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 96.92 ശതമാനവും, ഇരിങ്ങാലക്കുട 98.48, ചാവക്കാട് 97.01 ശതമാനം കുട്ടികളും വിജയിച്ചു. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഇക്കുറി 97.39 ശതമാനമാണ്‌ വിജയം. 
വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിനാകെ മാതൃകാ പ്രവർത്തനങ്ങളാണ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  സർക്കാരും അധ്യാപകരും ഒരേമനസ്സോടെ പ്രവർത്തിച്ചതിന്റെ വിജയമാണ് എസ്എസ്എൽസി ഫലം. ബഹുഭൂരിപക്ഷം സ്കൂളുകളിലും വിജയശതമാനം ഉയർന്നു. എ പ്ലസിലും വർധനയുണ്ടായി. സർക്കാർ വിദ്യാലയങ്ങളിലെ മികച്ച നേട്ടമാണ്  ശ്രദ്ധേയം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top