11 July Saturday

ശുചീകരണത്തിന്‌ ലോക്‌ഡൗണില്ല

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

ഞായറാഴ്ച്ച ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഈരയിൽകടവിനുസമീപം ശുചീകരിക്കുന്നു

കോട്ടയം
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സമ്പൂർണ ലോക്‌ഡൗൺ ദിവസമായ ഞായറാഴ്‌ച ശുചീകരണ ദിനമായി ആചരിച്ചു‌. സർക്കാർ രൂപീകരിച്ച സമൂഹ്യ സന്നദ്ധസേനയിലെ അംഗങ്ങൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങൾ, സമൂഹ്യ സന്നദ്ധസംഘടനകൾ, റസിഡൻസ്‌ അസോസിയേഷനുകൾ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ നടന്നത്‌.  കോവിഡ്‌ പശ്‌ചാത്തലത്തിൽ ആരോഗ്യവകുപ്പ്‌ നിർദേശിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ശുചീകരണം നടന്നത്‌. 
അയ്മനം പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പരിപ്പ് ജങ്‌ഷൻ ശുചിയാക്കി. കൊറോണ മാനദണ്ഡം പാലിച്ച്‌ കുടുംബശ്രീ, ഹരിതകർമസേന, ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു. അയ്മനം പഞ്ചായത്ത്‌ പ്രസിഡന്റ് എ കെ ആലിച്ചൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ് സാലി ജയചന്ദ്രൻ പഞ്ചായത്ത്‌ അംഗങ്ങൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തിരുവാർപ്പ്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ പരിസരം, അങ്കണവാടികൾ, ഹെൽത്ത്‌ സെന്റർ, കൃഷിഓഫീസ് എന്നിവടങ്ങളിൽ ശുചീകരണ പ്രവർത്തനം നടന്നു. ഓഫീസ്‌ പരിസരത്ത്‌ നടന്ന ശുചീകരണ പ്രവർത്തനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി നൈനാൻ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വാർഡ്‌ മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കുമരകത്ത്‌ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനം നടന്നു. എഴാം വാർഡിലെ ശുചീകരണം‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി സലിമോൻ ഉദ്‌ഘാടനംചെയ്‌തു. കോട്ടയം നഗരസഭയിലും ശുചീകരണ പ്രവർത്തനം നടന്നു.‌ പുത്തനങ്ങാടി വാഴപ്പറമ്പ്‌, പള്ളിക്കോണം എന്നിവിടങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്‌ഘാടനം നഗരസഭാ പ്രതിപക്ഷ നേതാവ്‌ സി എൻ സത്യനേശൻ നിർവഹിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top