തിരുവനന്തപുരം > സംസ്ഥാനത്ത് 97 പുതിയ സ്‌കൂൾ കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കണ്ണൂർ ധർമടം മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസിലാണ് സംസ്ഥാനതല ഉദ്‌ഘാടനം. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ചടങ്ങിൽ വച്ച് മൂന്ന് ടിങ്കറിങ് ലാബ് കൂടി ഉദ്ഘാടനംചെയ്യും. 12 പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടും. ഉദ്‌ഘാടന ചടങ്ങ് തത്സമയം മറ്റ് സ്‌കൂളുകളിലും കൈറ്റ് സംപ്രേഷണം ചെയ്യും. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത് പ്രാദേശിക ഉദ്‌ഘാടനങ്ങളും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..