07 October Friday

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

പത്തനംതിട്ട> സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85)അന്തരിച്ചു. തിരുവല്ലയിൽ വെച്ചായിരുന്നു അന്ത്യം. ബ്ലെസ്സി സംവിധാനം ചെയ്ത 'കാഴ്ച്ച' എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായാണ്  സിനിമയിൽ തുടക്കംകുറിച്ചത്. 

പിന്നീട് ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം, ആനച്ചന്തം, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി എന്നിവയുൾപ്പെടെ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top