27 January Thursday

നായരമ്പലത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; കൊലപാതകമെന്ന്‌ ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

വെപ്പിൻ > വൈപ്പിൻ നായരമ്പലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്റെ മകൻ അതുലാണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മകൻ അതുലിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

ഞായർ രാവിലെ ആറിനാണ് സംഭവം. വീടിനുള്ളിൽനിന്ന്‌ പുക ഉയരുന്നതുകണ്ട് ബന്ധുക്കളും നാട്ടുകാരുമെത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ്‌ ഇരുവരേയും ആശുപത്രിയിലെത്തിച്ചത്‌. കൊലപാതകമാണെന്ന്‌ ബന്ധുക്കൾ ആരോപിച്ചു. ആരാണ് ഇത് ചെയ്‌തതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പ് ബന്ധുക്കൾ ചോദിച്ചപ്പോൾ ദിലീപ് എന്ന പേര്‌ സിന്ധു പറയുന്ന വോയ്‌സ് ക്ലിപ് ബന്ധുക്കൾ പൊലീസിനു കൈമാറി. ഇയാൾ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് മൂന്നുദിവസംമുമ്പ് സിന്ധു ഞാറക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്‌തിട്ടുമുണ്ട്. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടാംവാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ദിലീപ്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കും. ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ ഇവർ രണ്ടു ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് സിന്ധുവിനെയും മകനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top