09 August Sunday

പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

കൊച്ചി > ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്‌ച രാത്രി കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ തങ്ങും. ശനിയാഴ്‌ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ പ്രത്യേക ഹെലികോപ്ടറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദർശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. 2 മണിക്ക് തിരിച്ചു പോകും.

പ്രധാന മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനുള്ള യോഗം കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷതയിൽ ചേർന്നു. സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്‌, ഡി സി പി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top