19 September Saturday

തന്നെ വേട്ടയാടിയ മാധ്യമങ്ങൾ ഇപ്പോഴും വേട്ടയാടൽ ശൈലി തുടരുന്നു: നമ്പി നാരായണൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


തിരുവനന്തപുരം
തന്നെ വേട്ടയാടിയ മാധ്യമങ്ങൾ ഇപ്പോഴും വിഷലിപ്‌തമായ വേട്ടയാടൽ ശൈലി തുടരുകയാണെന്ന്‌ മാധ്യമവേട്ടയുടെ ജീവിക്കുന്ന രക്തസാക്ഷിയായ നമ്പി നാരായണൻ. തനിക്കെതിരെ ചാരക്കഥകൾ ചമച്ച ഒരു മാധ്യമവും തന്നോട്‌ മാപ്പ്‌ പറഞ്ഞില്ല. ഒരു മാധ്യമ പ്രവർത്തകൻ വ്യക്തിപരമായി മാപ്പ്‌ പറഞ്ഞു. അത്‌ ആത്മകഥയിൽ എഴുതട്ടേയെന്ന്‌ ചോദിച്ചപ്പോൾ അദ്ദേഹം ഓടിയൊളിക്കുകയാണ്‌ ചെയ്‌തത്‌.

നമ്പി നാരായണനെതിരെ മനോരമ പത്രം പടച്ചുവിട്ട  നിർമിത കഥകളിലൊന്ന്‌

നമ്പി നാരായണനെതിരെ മനോരമ പത്രം പടച്ചുവിട്ട നിർമിത കഥകളിലൊന്ന്‌

മാധ്യമങ്ങൾ വാർത്ത വാർത്തയായി കൊടുക്കണം.  വാർത്ത സെൻസേഷണലൈസ്‌ ചെയ്യാനും പ്രചാരം ലക്ഷ്യമിട്ട്‌ വാർത്തയ്‌ക്കൊപ്പം മസാല ചേർക്കാനുമുള്ള ത്വര ഇപ്പോഴുമുണ്ട്‌. തങ്ങൾ എഴുതുന്ന കാര്യങ്ങളുടെ ആധികാരികതപോലും പരിശോധിക്കാതെയാണ്‌ ശാസ്ത്ര സാങ്കേതിക കാര്യങ്ങളെക്കുറിച്ച്‌ തെറ്റായ വിവരങ്ങൾ പല മാധ്യമങ്ങളും പ്രചരിപ്പിച്ചത്‌. വേട്ടയാടിയ മാധ്യമങ്ങൾ പിന്നീട്‌ തന്നെ ആഘോഷിച്ചതും മറ്റൊരുതരത്തിൽ വിപണനമായിരുന്നു.

നാടൻഭാഷയിൽ പറഞ്ഞാൽ ഒരുകുപ്പി മദ്യവും പൊരിച്ച കോഴിക്കാലും കൊടുത്താൽ മാധ്യമങ്ങൾ എന്തും എഴുതുമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top