26 July Monday

മുട്ടില്‍ മരം മുറി: ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തെ സ്വാധീനിക്കാനാകില്ല: മന്ത്രി ശശീന്ദ്രന്‍

സ്വന്തംലേഖകന്‍Updated: Monday Jun 14, 2021

കോഴിക്കോട്>  മുട്ടില്‍ മരം മുറി കേസില്‍ ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന്   മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കേസിന്റെ എല്ലാ തലങ്ങളും സമഗ്രമായി അന്വേഷിക്കുകയാണെന്നും സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുന്നുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരോട്  മന്ത്രി പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലേ ആരൊക്കെ കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിയൂ. സര്‍ക്കാര്‍ ഒന്നും മുന്‍വിധിയോടെ കാണുന്നില്ല. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും.   ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും.

മരംമുറി ഉത്തരവ് ഇറക്കിയതിലൂടെ റവന്യൂവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല. ചിലര്‍ അത് ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ല.  വനഭൂമിയില്‍ നിന്ന് മരം മുറിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top