27 September Monday

മുട്ടിൽ മരംമുറി: പ്രതികൾ ഭൂരിഭാഗവും കർഷകരും ഭൂഉടമകളും; ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കൊച്ചി > പട്ടയഭൂമിയിലെ മരം മുറിയിൽ, പ്രതികൾഭൂരിഭാഗവും കർഷകരും ഭൂഉടമകളും ആണന്നും ഇവർക്കെതിരെ നിസാര കുറ്റങ്ങൾ മാത്രമെ തെളിഞിട്ടുള്ളുവെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസിൽ അഗസ്റ്റിൻ സഹോദരന്മാർ അടക്കം ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണസംഘം അറിയിച്ചു. പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച് കോടതി വിശദീകരണം തേടിയതിനെ തുടർന്നാണ് അധിക സത്യവാങ്ങ്മൂലം നൽകിയത്.

കേസിൽ അന്വേഷണം തൃപ്തികരമല്ലന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോർജ് വട്ടുകുളം സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. വൻ തോതിലുള്ള മരം മുറിക്ക് പിന്നിൽസംസ്ഥാന തലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പട്ടയരേഖകളും മരംമുറി അനുമതിയുമായി ബന്ധപ്പെട്ട ആസൂത്രിത വില്ലേജ് രേഖകളും പരിശോധിച്ചു. പട്ടയഭുമിയിലെ മരങ്ങളുടെ എണ്ണവും മുറിച്ചതും നീക്കിയതുമായ മരങ്ങളുടെ എണ്ണം സംബന്ധിച്ചും കളക്ടർ മാറോടും റവന്യൂ കമ്മീഷണറോടും റിപോർട്ട് തേടിയിട്ടുണ്ട്.

പ്രതികളുടേയും പ്രധാന സാക്ഷികളുടേയും ഫോൺ വിളി രേഖകൾ ശേഖരിച്ചു. ഇവ സൈബർ സെല്ലിൻ്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. റോജി അഗസ്റ്റിൻ്റേയും രണ്ടാം പ്രതി ഷെമീറിൻ്റേയും ബാങ്ക് രേഖകളിലും പരിശോധന തുടരുകയാണ്. ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കുടുതൽചോദ്യം ചെയ്യുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണം ശരിയായ രീതികിൽപുരോഗമിക്കുകയാണന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കേസിലെ 68 പ്രതികളിൽ ചുരുക്കം പേരെയെ അറസ്റ്റ് ചെയ്തിട്ടുള്ളു എന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. പ്രതികൾക്കെതിരെ നൂറു രൂപ പിഴ ചുമത്താവുന്ന കേസുകളാണ് എടുത്തിട്ടുള്ളതെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. സത്യവാങ്ങ്മൂലം പരിഗണിച്ച കോടതി കേസ് വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top