22 September Sunday

കണ്ണൂരിൽ മുസ്ലിം ലീഗ്‌ പ്രവർത്തകൻ കൊല്ലപ്പെട്ടു; എസ്‌ഡിപിഐ പ്രതികാരമെന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

കണ്ണൂർ > കണ്ണൂർ ആദികടലായിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. വെത്തിലപ്പള്ളി സ്വദേശിയും ഇപ്പോൾ ആദികടലായിൽ താമസിക്കുന്ന കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആദികടലായി അമ്പലത്തിനടുത്തുവച്ചാണ്‌ വെട്ടേറ്റത്‌. പൊലീസെത്തി ചാല മിംസ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 2016ൽ കണ്ണൂർ സിറ്റിയിലെ എസ്ഡിപിഐ പ്രവർത്തകൻ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ്‌. ലുലു ഗോൾഡിലെ സ്വർണക്കവർച്ച കേസിലും നിരവധി മയക്കുമരുന്ന് കേസിലും പ്രതിയാണ് റൗഫ്.

ഏറെനാളായി ബന്ധുക്കളോടൊപ്പം വെത്തിലപ്പള്ളിയിലെ അൽഅമീൻ ക്വാർട്ടേഴ്‌സിലാണ്‌ താമസം. മുസ്ലിം ലീഗിന്റെ പ്രവർത്തകനാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top