27 May Monday

സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോ: യൂത്ത് ലീഗ് നേതാവിനെതിരെ കേസ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

നാദാപുരം > വാട്സപ്പിലൂടെ സിപിഐ എമ്മിനെനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച പരാതിയിൽ യൂത്ത് ലീഗ് നേതാവിനെതിരെ നാദാപുരം പൊലീസ് കേസ്സെടുത്തു. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി കെ നാസ്സർ, നാദാപുരം മീഡിയ വാട്സപ്പ് അഡ്‌മിൻ ഇഖ്ബാൽ എന്നിവർക്കെതിരെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ നാദാപുരം പൊലീസ് കേസ്സെടുത്തത്.

നാദാപുരം മീഡിയ വാട്സാപ്പ് ഗ്രൂപ്പിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വീധീനിക്കാനായി വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി സിപിഐ എം നെതിരെ വ്യജവീഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച്
എൽഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി അംഗം വരിക്കോളിയിലെ എം കെ വിനീഷാണ് പരാതി നൽകിയിരുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ ഉൾപെടെ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നുമെന്ന് നാദാപുരം സി ഐ രാജീവൻ വലിയവളപ്പിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top