20 August Tuesday

ലീഗുകാര്‍ വീടാക്രമിച്ചു: യുവതിയും മൂന്നരവയസുകാരനുമടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

കാഞ്ഞങ്ങാട്
മുസ്ലീംലീഗ് നേതാക്കളുടെ  നേതൃത്വത്തില്‍ വീടുകയറി അക്രമം.  ഉമ്മയും ഉപ്പയും   പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ  ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. പുതിയകോട്ട ടൗണ്‍ഹാള്‍ പരിസരത്തെ അബ്ദുള്‍ ഹമീദ്(62) ഭാര്യ കുഞ്ഞിപ്പാത്തു -(50) മകന്‍ അബ്ദുള്‍ ബാസിദ്(22) മകള്‍ ഷര്‍ബാനു(26 ) മൂന്നുവയസുള്ള പേരമകന്‍ എന്നിവര്‍ക്കാണ് പരിക്ക്.  ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകിട്ടാണ് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ എം പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുള്‍ റഹിമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തി ആക്രമിച്ചത്.  അബ്ദുള്‍ ഹമീദിന്റെ വീടിനോട് ചേര്‍ന്നുള്ള വസ്തുവില്‍ നിന്ന് മൂന്നുസെന്റ് സ്ഥലം  ലീഗ്  ഓഫീസിനായി സ്വകാര്യവ്യക്തിയില്‍ നിന്ന് വാങ്ങിയിരുന്നു. ഇവിടേക്ക് വഴിയില്ല. .ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലവിലുണ്ട്.

ഞങ്ങള്‍ വഴിയാക്കി തരാമെന്ന് പറഞ്ഞ് നിസാര വിലക്കാണത്രേ വസ്തു ലീഗുകാര്‍ വാങ്ങിയത്. പിന്നീട് വഴിക്കായി ലീഗുകാര്‍ നിരന്തരം സമ്മര്‍ദവും ഭീഷണിയും നടത്തി. കേസില്‍ ലീഗുകാരും കക്ഷിചേര്‍ന്ന് കോടതിയില്‍നിന്ന് കമീഷനെ വച്ചിരുന്നു.  കമീഷന്‍ അന്വേഷണത്തിന് ശേഷം മടങ്ങിയപ്പോള്‍  തങ്ങളെ ആക്രമിച്ചതായാണ് അബ്ദള്‍ ഹമീദിന്റെ പരാതി. ഹമീദും മക്കളും ചേര്‍ന്ന്  അക്രമിക്കുകയായിരുന്നുവെന്ന് പരാതിപ്പെട്ട്  ജാഫറും അബ്ദുള്‍ റഹിമാനും ചികിത്സ തേടിയിട്ടുണ്ട്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top