22 September Sunday

മൂന്നാറും അടിമാലിയും ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019


ഇടുക്കി/ മൂന്നാർ
മണ്ണിടിഞ്ഞും റോഡ്‌ തകർന്നും മൂന്നാർ, അടിമാലി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. അണക്കെട്ടുകളിൽ ജലനിരപ്പ്‌ ഉയർന്നു. ദേശീയപാത 185ൽ കല്ലാർകുട്ടിക്കും  പനംകുട്ടിക്കുമിടയിലും കുമളി –- കട്ടപ്പന എറണാകുളം റൂട്ടിൽ  ചേലച്ചുവടും റോഡ്‌  തകർന്നു. ചെറുതോണിയിൽനിന്ന്‌ അടിമാലിക്ക്‌ പോകാൻ വഴിയില്ലാതായി. മുരിക്കാശേരി  അടിമാലി ബസ്‌ സർവീസും മുടങ്ങി. പെരിയാർവാലി, മുരിക്കാശേരി മേഖലകളിലൂടെയുള്ള യാത്രയും ദുഷ്‌ക്കരമായി. കോട്ടയം –- കുമളി റൂട്ടിൽ വണ്ടിപ്പെരിയാർ ഗതാഗതം പുനഃസ്ഥാപിച്ചു.

മൂന്നാർ മാട്ടുപ്പെട്ടി റോഡ് അപകടാവസ്ഥയിലായി. ഫോട്ടോ പോയിന്റിനു സമീപമുള്ള വളവിലാണ് റോഡിന്റെ മുക്കാൽഭാഗവും തകർന്നത്. കഴിഞ്ഞ പ്രളയകാലത്ത്  തകർന്ന റോഡ്‌ പൊതുമരാമത്ത് വകുപ്പ്  നന്നാക്കാൻ തുടങ്ങിയിരുന്നു.  പെരിയവരൈ പാലംഒഴുകിപോയതിനാൽ മറയൂർ –- മൂന്നാർപാതയിലും ഗതാഗതസൗകര്യമില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top