27 June Thursday

ആലപ്പുഴയിലെ യുഡിഎഫ‌് പരാജയം അന്വേഷിക്കാൻ മൂന്നംഗ സമിതി: മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

കാസർകോട‌്> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ യുഡിഎഫിനുണ്ടായ പരാജയം അന്വേഷിക്കാൻ കെ വി തോമസ‌്  അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി സി  വിഷ‌്ണുനാഥ‌്, കെ പി കുഞ്ഞിക്കണ്ണൻ എന്നിവരാണ‌് അംഗങ്ങൾ.  രണ്ടാഴ‌്ചക്കകം റിപ്പോർട്ട‌് നൽകാനാണ‌് ആവശ്യപ്പെട്ടിട്ടുള്ളത‌്. അതിന‌് ശേഷം തിരുത്തൽ നടപടി സ്വീകരിക്കും.

മുതിർന്ന നേതാവ‌് എ കെ ആന്റണിയെയും കെ സി വേണു ഗോപാലിനെയും സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അപമാനിക്കാൻ ശ്രമിച്ചവരെ കുറിച്ചു അന്വേഷിക്കാൻ കെപിസിസി ഐടി സെൽ ചുമതലയുള്ള ശശി തരൂരിനെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.  പാർടി അച്ചടക്കം ലംഘിച്ച‌് ശിഖണ്ഡികളെ മുൻ നിർത്തിയാണ‌്  സെബർ ആക്രമണം നടത്തുന്നത‌്. ആന്റണിക്ക‌് ഇത‌് മനഃപ്രയാസമുണ്ടാക്കിയിട്ടുണ്ട‌്.  നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലുടെ അധിക്ഷേപിക്കുന്നതിൽ നിന്ന‌് പ്രവർത്തകർ പിൻമാറണം. തെരഞ്ഞെടുപ്പ‌് ഘട്ടത്തിൽ  കെപിസിസി സോഷ്യൽ മീഡിയയുടെ പ്രവർത്തനം തൃപ‌്തികരമായിരുന്നില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ പാലക്കാട‌്  മണ്ഡലത്തിൽ എംപി വീരേന്ദ്രകുമറിന്റെ  പരാജയം അന്വേഷിക്കാൻ ഇതുപോലെ  സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അഞ്ച‌ുവർഷം പിന്നിട്ടിട്ടും റിപ്പോർട്ട‌് പുറത്തുവന്നിട്ടില്ല.


പ്രധാന വാർത്തകൾ
 Top