23 March Saturday
ലീഗിന്റെ എസ്‌ഡിപിഐ ചർച്ചയെക്കുറിച്ച്‌ ഒന്നും അറിയില്ല

ഒരു സീറ്റു പോലും ഇനി ഘടകകക്ഷികൾക്ക്‌ വിട്ടുകൊടുക്കില്ലെന്ന്‌ മുല്ലപ്പള്ളി; ടോം വടക്കൻ തൃശ്ശൂരിൽ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

ന്യൂഡൽഹി> ലീഗിന്റെ എസ്‌ഡിപിഐ ചർച്ചയെക്കുറിച്ച്‌ ഒന്നും അറിയില്ലെന്ന്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങനെ ഒരു ചർച്ച നടന്നതായിട്ട് അറിയില്ല, അതിനെ കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട്‌ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും ഇനി ഘടകകക്ഷികൾക്ക്‌ വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ടോം വടക്കൻ എങ്ങനെ ഇങ്ങനെ മാറിയെന്ന്‌ അറിയില്ല. തൃശ്ശൂരിൽ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നരേന്ദ്ര മോഡിയുടെ അഴിമതികൾ എല്ലാം ഞങ്ങളെ പഠിപ്പിച്ചത് ടോം വടക്കനാണ് മുല്ലപ്പള്ളി പറഞ്ഞു. കെ സി വേണുഗോപാലിനെ പൂർണമായിട്ടും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കണം. ഡൽഹിയിൽ അദ്ദേഹത്തെ ആവിശ്യമുണ്ട്‌. പല സംസ്ഥാനങ്ങളിലും ചുമതലയുണ്ട്‌., അതുകൊണ്ടാണ്‌ മത്സരത്തിന്‌ ഇല്ലാത്തത്‌. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുന്നത് ഹൈ കമാൻഡ് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top