22 January Saturday

വടകര റസ്റ്റ് ഹൗസിൽ മദ്യ കുപ്പികളും മാലിന്യവും; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

വടകര > വടകര റസ്‌റ്റ്‌ ഹൗസിൽ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ മിന്നൽ പരിശോധന. മന്ത്രി മുഹമ്മദ് റിയാസ് രാവിലെ പത്തരയോടെയാണ് റസ്റ്റ് ഹൗസിൽ എത്തിയത് . പൊതു മരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിന് പുറമെ ആർ ഡി ഒ ഓഫീസും അടങ്ങുന്നതാണ് കെട്ടിടം.

പരിസരത്തുനിന്ന്‌ ഒഴിഞ്ഞ മദ്യകുപ്പികളും, മാലിന്യക്കൂമ്പാരവും കണ്ടെത്തി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് മന്ത്രി മുഹമ്മദ്‌ റിയാസ്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top