20 September Sunday

വെടിമറയിൽ യുവാവിനെ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

കൊല്ലപ്പെട്ട മുബാറഖ്‌

കൊച്ചി> വാടക കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടർന്ന്‌  യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്‍ മകന്‍ മുബാറക്(24) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷ(24) എന്നയാള്‍ക്കും പരിക്കേറ്റു.  ഞായറാഴ്‌ച  രാത്രി 9.30ഒാടെ മാവിന്‍ചുവട് മസ്ജിദിന് സമീപമുള്ള  ഒഴിഞ്ഞ പറമ്പിലാണ്‌  കത്തിക്കുത്ത്‌ നടന്നത്‌.പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. 

പ്രതികള്‍ക്കായി പോലീസ് തെരെച്ചില്‍ ആരംഭിച്ചു  മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി  മെഡിക്കല്‍ കോളേജ്‌ മോർച്ചറിയിലേക്ക്‌ മാറ്റും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top