31 March Tuesday

എംഎസ്‌എഫ്‌ നേതാക്കളെ പൂട്ടിയിടൽ: ആറ്‌ പേർക്ക്‌കൂടി സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

മലപ്പുറം> എംഎസ്എഫ് സംസ്ഥാന കൌണ്‍സിലിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ ആറ് പേരെ കൂടി സസ്പെന്‍ഡ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ്‌ പൂട്ടിയിടലിലേക്ക്‌ എത്തിയത്‌.   പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ചേരി തിരിഞ്ഞുള്ള പ്രവർത്തനം നടന്നു എന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.

ക്യാമ്പസ്‌ കൗൺസിൽ കൺവീനർ മുഫീദ് റഹ്മാൻ നാദാപുരം,കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെടി ജാസിം,കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെ.പി റാഷിദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർഷാദ് ജാതിയേരി, ഇ.കെ ശഫാഫ് പേരാവൂർ, ഷബീർ അലി തെക്കേകാട്ട് തുടങ്ങിയവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്ന മലപ്പുറം എംഎസ്എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി  നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.  എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
 


പ്രധാന വാർത്തകൾ
 Top