18 April Sunday

ഡോ എം ആര്‍ ശശീന്ദ്രനാഥ് വെറ്ററിനറി സര്‍വകലാശാല വി സി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

തിരുവനന്തപുരം>  കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ.എം ആര്‍ ശശീന്ദ്രനാഥിനെ നിയമിച്ചു. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. വെറ്ററിനറി സര്‍വകലാശാല അക്കാദമിക്‌സ് ആന്‍ഡ് റിസര്‍ച്ച് മുന്‍ ഡയറക്ടറാണ്.

 തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയില്‍നിന്ന് 1994ല്‍  ഡോക്ടറേറ്റ് നേടിയ ശശീന്ദ്രനാഥിന് 20 വര്‍ഷത്തിലധികം അധ്യാപന പരിചയമുണ്ട്. നാഷണല്‍ അക്കാദമി ഓഫ് വെറ്ററിനറി സയന്‍സ്, ഇന്‍ഡ്യന്‍ സൊസൈറ്റി ഫോര്‍ വെറ്ററിനറി മെഡിസിന്‍ എന്നിവിടങ്ങളില്‍ ഫെല്ലോ ആയിരുന്നു.

മികച്ച അധ്യാപകനുള്ള ഐസിഎആറിന്റെ ഡോ.സി സുബ്രഹ്മണ്യം അവാര്‍ഡ് നേടിയിട്ടുണ്ട്. തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top