29 February Saturday

പാലക്കാട് അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

പാലക്കാട്>  പാലക്കാട് വടക്കഞ്ചേരിയില്‍ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച  നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി ആയക്കാട്ടില്‍ സ്വദേശി മനോജിന്റെ ഭാര്യ നിജയും മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞുമാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്തൃവീട്ടിലാണ് നിജയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 ഹൈദരബാദില്‍ അധ്യാപികയാണ് മരിച്ച നിജ. ആത്മഹത്യയാണെന്നും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.  സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നിജയുടെ ഭർത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top