മംഗളൂരു> മംഗളൂരുവില്‍ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. മംഗളൂരു സോമശ്വർ ബീച്ചിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായത്. ഇതര മത വിശ്വാസികളായ പെൺകുട്ടികൾക്കൊപ്പം യുവാക്കളെത്തിയത് ചോദ്യം ചെയ്‌താണ് ഒരു സംഘം വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മൂന്ന് വിദ്യാർഥികളും ദേർലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..