26 May Tuesday

കോവിഡ്‌ പ്രതിരോധത്തിന്‌ സഹായവുമായി മോഹൻലാൽ; 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാൽ അടക്കമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേ​ഹം ഇക്കാര്യം വ്യക്തമാക്കിയത്. അമ്പത് ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയത്.

സംഭാവന നൽകിയവർ

ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ)- രണ്ട് കോടി

തിരുവിതാംകൂർ ദേവസ്വം ബോർഡ്- ഒരു കോടി

കല്യാൺ സിൽക്സ്- ഒരു കോടി

കിംസ് ആശുപത്രി - ഒരു കോടി

തിരൂര്‍ അര്‍ബന്‍ ബാങ്ക്- 67,15000 രൂപ

കടയ്ക്കൽ സര്‍വ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം

മോഹൻലാൽ- 50 ലക്ഷം


പ്രധാന വാർത്തകൾ
 Top