28 May Saturday

മോഡല്‍ ഷഹനയുടെ മരണം: ഭര്‍ത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കോഴിക്കോട്> മോഡല്‍ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെ പറമ്പില്‍ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് തെളിവെടുപ്പ് നടന്നത്. സജാദിനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.ഇന്നലെ രാത്രിയാണ് സജാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഷഹന ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്മാര്‍ട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും ശരീരത്തിലേറ്റ മുറിവുകള്‍ സജാദ് പീഡിപ്പിച്ചതിന്റെ പാടുകളാണെന്ന് പോലിസ് സംശയിക്കുന്നു.
 
പോസ്റ്റ്മാര്‍ട്ടത്തിന്റെ പൂര്‍ണ്ണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ വ്യക്തതയിലേയ്ക്ക് അന്വേഷണ സംഘം എത്തു. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുള്ളതായി സമീപവാസികളും പറയുന്നു. വീട്ടുടമ ഇരുവരെയും പലതവണ വിലക്കിയിരുന്നു.സജാദ്  ലഹരിക്കടിമയാണെന്നും  ലഹരിക്കടത്ത് സംഘവുമായി ബന്ധമുള്ളതായും പൊലിസ് സംശയിക്കുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top