18 September Wednesday

ഉച്ചഭക്ഷണ പദ്ധതി പ്ലസ‌്ടുവിലേക്ക‌്; പഠനം നടത്തിവരുന്നതായി മന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Jun 19, 2019

തിരുവനന്തപുരം > വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണപദ്ധതി ഹയർ സെക്കണ്ടറി തലത്തിലേക്ക‌് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി പ്രഫ‌. സി രവീന്ദ്രനാഥ‌് പറഞ്ഞു. ഈ കമ്മിറ്റി പഠനം നടത്തി വരികയാണ‌്. റിപ്പോർട്ട‌് കിട്ടിയ ശേഷം ഈ കാര്യം പരിഗണിക്കും. നിലവിൽ പ്രീപ്രൈമറി മുതൽ എട്ടാംക്ലാസ‌് വരെയാണ‌് ഉച്ചഭക്ഷണ പദ്ധതി. ഒന്നാംക്ലാസ‌് മുതൽ എട്ടാംക്ലാസ‌് വരെയുള്ളവർക്ക‌് അരിയും പാചക തൊഴിലാളിയുടെ കൂലിയുടെ 60 ശതമാനവും മാത്രമാണ‌് കേന്ദ്ര സർക്കാർ നൽകുന്നതെന്നും ഇ ടി ടൈസന്റെ സബ‌്മിഷനുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു. ആഴ്‌ചയിൽ രണ്ടു ദിവസം പാൽ, ഒരു ദിവസം മുട്ട എന്നിവയും കുട്ടികൾക്ക‌് നൽകിവരുന്നതായും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top