21 October Thursday

സഹപ്രവര്‍ത്തകയ്‌ക്ക് അശ്ലീല സന്ദേശം: വേണു ബാലകൃഷ്ണനെ പുറത്താക്കിയത് സ്ഥിരീകരിച്ച് മാതൃഭൂമി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

വേണു ബാലകൃഷ്ണന്‍

കൊച്ചി > സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണനെ പിരിച്ചുവിട്ടു. മാധ്യമപ്രവര്‍ത്തകയ്‌ക്ക് നിരന്തരം വേണു അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതി. സംഭവത്തില്‍ മാനേജ്‌മെന്റ് അന്വേഷണവിധേയമായി വേണുവിനെ സസ്‌പെന്‍ഡ് ചെ‌യ്തിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.

സ്വഭാവദൂഷ്യത്തിനാണ് വേണുവിനെതിരെ നടപടി എടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ "ദി ന്യൂസ് മിനിറ്റി'നെ അറിയിച്ചു. മാധ്യമപ്രവര്‍ത്തക ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും, മാനേജ്‌മെന്റ് സ്വമേധയാ നടപടി എടുക്കുകയായിരുന്നുവെന്നും ശ്രേയാംസ്‌കുമാര്‍ അറിയിച്ചു.

മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു വേണു. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി വി തുടങ്ങിയ ചാനലുകളിലും പ്രവര്‍ത്തിച്ചുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top