04 December Friday

സ്‌ത്രീകളെ അപഹസിച്ച ലീഗ്‌ സൈബർ പോരാളിയെ മാതൃഭൂമി ചാനൽ ഇറക്കിവിട്ടു; ജലീലിനെ അപഹസിക്കാൻ വിളിച്ചുവരുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

തിരുവനന്തപുരം > മന്ത്രി കെ ടി ജലീലിനെ നിരന്തരം അപകീർത്തിപ്പെടുത്തിയ ലീഗ്‌ പ്രവർത്തകൻ യാസീർ എടപ്പാൾ സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത സ്‌ത്രീവിരോധവും പ്രചരിപ്പിക്കുന്നയാൾ. സ്‌ത്രീകളെ അങ്ങേയറ്റം അപഹസിക്കുന്ന ഇയാളുടെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ ലീഗ്‌ പ്രവർത്തകർതന്നെ വൈറലാക്കി‌. അബദ്ധം മനസ്സിലായതിനെത്തുടർന്ന്‌ മാതൃഭൂമി ചാനൽചർച്ചയിൽനിന്ന്‌ ഇയാളെ ഇറക്കിവിട്ടു.

മന്ത്രി കെ ടി ജലീലിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ മാതൃഭൂമി ചാനൽ ബുധനാഴ്‌ചത്തെ ചാനൽചർച്ചയിൽ യാസീറിനെ കൊണ്ടുവന്നത്‌. എന്നാൽ, ഇയാളുടെ പോസ്റ്റുകളും വീഡിയോകളും ഡിവൈഎഫ്‌ഐ നേതാവ്‌ എസ്‌ കെ സജീഷ്‌ ചൂണ്ടിക്കാട്ടിയതോടെ ചാനൽ അവതാരകന്‌ ഗത്യന്തരമില്ലാതെ ഇയാളെ ഒഴിവാക്കേണ്ടി വന്നു.എന്നാൽ 24 ചാനൽ അതിനും തയ്യാറായില്ല.

സാമൂഹ്യമാധ്യമങ്ങളിൽ സിപിഐ എമ്മിനെയും പ്രവർത്തകരെയും തനി അശ്ലീലമായി അപഹസിക്കുന്ന ഇയാൾ, സ്‌ത്രീകൾക്കെതിരെ കേട്ടാലറയ്‌ക്കുന്ന അശ്ലീലവും പറയുന്നത്‌ പതിവാണ്‌. ഇത്തരത്തിൽ സൈബർ ആക്രമണം പതിവാക്കുന്ന ഇയാൾക്കെതിരെ മന്ത്രി കെ ടി ജലീൽ അന്വേഷണം ആവശ്യപ്പെട്ടതാണ്‌ വലിയ പാതകമായി ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top