29 January Saturday

കോടമഞ്ഞിൽ പുതഞ്ഞ്‌ മറയൂർ; 
കാണാം വിസ്‌മയക്കാഴ്‌ചകൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 4, 2021

മറയൂരിൽ കോടമഞ്ഞ് മൂടിയതോടെ പകലും ലൈറ്റ്‌ തെളിച്ച്‌ പോകുന്ന വാഹനങ്ങൾ

മറയൂർ > മറയൂരിൽ എത്തുന്ന സഞ്ചാരികളെ ആകർഷിച്ച്‌ മഞ്ഞ് ഒഴുകിയിറങ്ങുന്ന കോടമഞ്ഞിന്റെ സാന്നിധ്യം. പതിവിനു വിപരീതമായാണ്‌ മറയൂർ, കാന്തല്ലൂർ മേഖലാ ഉൾപ്പെട്ട അഞ്ചുനാട് പ്രദേശത്തെ കുളിർപ്പിക്കാൻ മഴയ്‌ക്കു പിന്നാലെ മഞ്ഞ് എത്തിയത്‌. രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും ഉച്ചയോടെ മാനം ഇരുണ്ട് ചാറ്റൽമഴ ആരംഭിച്ചു.      
 
ചന്നംപിന്നംചെയ്‌ത മഴയ്‌ക്കുപിന്നാലെ കോടമഞ്ഞ് ഇറങ്ങിയത്‌ വാഹനഗതാഗതം ദുഷ്‌കരമാക്കി. കോടമഞ്ഞിനെ വകഞ്ഞുമാറ്റാൻ പകൽ സമയങ്ങളിലും ലൈറ്റ് തെളിച്ചാണ്‌ വാഹനങ്ങളുടെ സഞ്ചാരം. പൂജാ അവധിക്ക്‌ നിരവധി സഞ്ചാരികൾ മറയൂരിലെത്തി മടങ്ങിയിരുന്നു. തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും ഉള്ള സഞ്ചാരികളിൽ അധികവും റോഡ് മാർഗം മൂന്നാറിലേക്ക് പോകുന്നത് മറയൂർ വഴിയാണ്. മൂന്നാറിലെപ്പോലെ വലിയ തിരക്ക്‌ ഇവിടെയില്ല. തുഛമായ നിരക്കിൽ മുറികളും കോട്ടേജുകളും ലഭിക്കുമെന്നതും മറയൂരിലേക്ക്‌ സന്ദർശകരെ ആകർഷിക്കുന്നു.   
 
മറയൂരിലെ ചരിത്രം ഉറങ്ങുന്ന മുനിയറകൾ, തേയിലത്തോട്ടങ്ങളിലൂടെയുള്ള യാത്ര, തൂവാനം വെള്ളച്ചാട്ടം, ലക്കം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ തട്ടുതട്ടായുള്ള പഴം പച്ചക്കറി തോട്ടങ്ങൾ, ശർക്കര നിർമാണ യൂണിറ്റുകൾ, സ്വാഭാവിക ചന്ദനക്കാടുകൾ, മാൻ, കാട്ടുപോത്ത്, കൂടാതെ ചിന്നാറിലെ വിവിധ തരത്തിലുള്ള ട്രക്കിങ്‌ പരിപാടികൾ, വനത്തിനുള്ളിലെ രാത്രികാല താമസം ഇവയെല്ലാം മറയൂരിനെ സഞ്ചാരികൾക്ക്‌ പ്രിയങ്കരമാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top