27 February Thursday

VIDEO - ഗോള്‍ഡന്‍ കായലോരവും മണ്ണിലേക്ക്; ഫ്‌ളാറ്റ് തകര്‍ക്കല്‍ പൂര്‍ണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020

കൊച്ചി > നിയലംഘനങ്ങള്‍ നിലംപതിച്ചു, മരടിലെ ഫ്‌ളാറ്റുകള്‍ക്കെതിരെ  സുപ്രീം കോടതി വിധിച്ച ശിക്ഷ  ജനങ്ങളെ സാക്ഷിയാക്കി നടപ്പാക്കി. മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഇന്നലെയും ഇന്നുമായി നടത്തിയ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു>

അവസാന ഫ്‌ളാറ്റായ  ഗോഴ്ഡന്‍ കായലോരവും തകര്‍ത്തതോടെയാണ്   തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ക്കെതിരായ നിയമ നടപടി പൂര്‍ത്തിയായത്‌

 ഹോളി ഫെയ്ത്ത് എച്2ഒ, അല്‍ഫാ സെറിന്‍, ജെയ്ന്‍കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ വമ്പന്‍ ആഢംബര ഫ്‌ളാറ്റുകളാണ് അതിവിദഗ്ധമായ സാങ്കേതികവിദ്യയിലൂടെ  ഒരു തരത്തിലുമുള്ള പാളിച്ചയുമില്ലാതെ തകര്‍ത്തത്.

 അവസാനം തകര്‍ത്ത ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങളും കായലില്‍ വീണില്ല. തൊട്ടടുത്ത അംഗനവാടി കെട്ടിടവും സുരക്ഷിതമാണ്. മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്‌

അവസാന വട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ചിരുന്നതിലും അല്‍പ്പം വൈകിയാണ്  ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്.



 


പ്രധാന വാർത്തകൾ
 Top