26 February Wednesday

"കൈയേറിയതല്ലേ, അനുഭവിക്കണമെന്നൊക്കെ പറയുന്നത് കേട്ടു; വല്ലാത്ത വേദനയാണ് തോന്നുന്നത്'

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

ലിനു (ഇടത്), കോറല്‍ കോവ് (വലത്)

കൊച്ചി > ‘‘ഈ ദുർവിധി ആർക്കുമുണ്ടാകരുതെന്നാണ് പ്രാർഥന. ഫ്ലാറ്റ് പൊളിക്കുന്നത് ചിലർ ആഘോഷമാക്കുകയാണ്. കൈയേറിയതല്ലേ... അനുഭവിക്കണമെന്നൊക്കെ പറയുന്നത് കേട്ടു... വല്ലാത്ത വേദനയാണ് തോന്നുന്നത്... ചെയ്യാത്ത തെറ്റിനാണ് താമസക്കാർ ക്രൂശിക്കപ്പെടുന്നത്‌’’ –- ജെയിൻ കോറൽകോവിൽ താമസിച്ചിരുന്ന ലിനുവിന്റെ വാക്കുകളാണിവ.

ഭാര്യയ്‌ക്കും മകനുമൊപ്പം ആറുവർഷം സന്തോഷത്തോടെ ജീവിച്ചിരുന്നിടം തകർന്ന് പൊടിയാവുന്നത് 200 മീറ്റർ അകലെ മറ്റൊരു കെട്ടിടത്തിന്റെ ജനാലയ്‌ക്കരികിൽനിന്ന് നെഞ്ചിടിപ്പോടെയാണ് ലിനു കണ്ടത്. ഓരോ സൈറൺ മുഴങ്ങുമ്പോഴും ലിനുവിനും ഭാര്യ ഹഫ്‌സയ്‌ക്കുമുള്ളിൽ വേദന തിങ്ങി. ഒടുവിൽ ഫ്ലാറ്റ് നിലംപൊത്തി പൊടി ഉയർന്നപ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
സമ്പാദ്യമെല്ലാം ചേർത്തുവച്ച് 52 ലക്ഷം രൂപയ്ക്കാണ് ജെയിൻ കോറൽകോവിൽ ഫ്ലാറ്റ് സ്വന്തമാക്കിയത്. ഇതിനുപുറമെ ഫ്ലാറ്റ് മോടിപിടിപ്പിക്കാനും പണം മുടക്കി. ഒടുവിൽ എല്ലാം വെറുതെയായി- ലിനുവിന്റെ വാക്കുകൾ വേദനയിൽ മുറിഞ്ഞു. സ്വകാര്യ ചാനലുകളിൽ സംഗീതപരിപാടികളിൽ ഡ്രം വായിക്കുകയാണ് ലിനു.  25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. ബാക്കിത്തുക ലഭിക്കാൻ നിയമപോരാട്ടം നടത്തുമെന്നും ലിനു പറഞ്ഞു.


പ്രധാന വാർത്തകൾ
 Top