13 November Wednesday

മരട്‌ ഫ്‌ളാറ്റ്‌ കേസ്‌: നിർമാണ കമ്പനി ഉടമയും മുൻ പഞ്ചായത്ത്‌ സെക്രട്ടറിയുമുൾപ്പെടെ 3 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

കൊച്ചി >  മരടിലെ ഫ്‌ളാറ്റ്‌ വിൽപനയിലെ ക്രമക്കേട്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം മൂന്നു പേരെ അറസ്‌റ്റ്‌ചെയ്‌തു. സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട നാലു ഫ്‌ളാറ്റുകളിൽ ഒന്നായ ഹോളിഫെയ്‌ത്ത്‌ എച്ച്‌ടുഒ ഡയറക്ടർ സാനി ഫ്രാൻസിസ്‌, മരട്‌ പഞ്ചായത്ത്‌ ആയിരിക്കേ ഫ്‌ളാറ്റുകൾക്ക്‌ നിർമാണ അനുമതി നൽകിയ അന്നത്തെ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌, ജൂനിയർ സൂപ്രണ്ടായിരുന്ന പി ഇ ജോസഫ്‌ എന്നിവരെയാണ്‌ അറസ്‌റ്റ്‌ചെയ്‌തത്‌. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. മൂന്നു ഫ്‌ളാറ്റുകളുടെ വിൽപനയിലെ ക്രമക്കേടാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നത്‌.
 


പ്രധാന വാർത്തകൾ
 Top