19 September Saturday

ഗ്രാഫിക്‌സ് വീഡിയോ പോലും വ്യാജവാർത്തയാക്കി മനോരമ; വൈറലായ ദൃശ്യങ്ങൾ അപകടത്തിൽപ്പെട്ട വിമാനത്തിന്റേതല്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

കൊച്ചി > കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റേതെന്ന പേരിൽ വ്യാജ വാർത്ത ചമച്ച് മനോരമ ന്യൂസ്. സമൂഹ മാധ്യമങ്ങളിലടക്കം വൈറലായ ദൃശ്യമാണ് മനോരമ 'തങ്ങൾക്ക് ലഭിച്ച വീഡിയോ' എന്ന പേരിൽ വാർത്തയാക്കിയത്. ഒറ്റനോട്ടത്തിൽ തന്നെ ഗ്രാഫിക്‌‌സ് വീഡിയോയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമാണ്. എന്നിട്ടും 'കോക്പിറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ തങ്ങൾക്ക് ലഭിച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് മനോരമ ന്യൂസ് ചാനൽ വാർത്ത നൽകിയത്.

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ നിന്നുള്ള അവസാന ദൃശ്യമെന്ന പേരിലാണ് ഈ വീഡിയോ ആദ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. എംപിസി ഫ്ളൈറ്റ് റിക്രിയേഷൻസ് എന്ന യൂടൂബ് ചാനലാണ് ഈ ഗ്രാഫിക്‌‌സ് വീഡിയോ തയ്യാറാക്കിയത്. മറ്റൊരു ചാനലായ 24ന്യൂസ് ഈ വീഡിയോയുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തി വാർത്ത നൽകിയിരുന്നു.

വിമാനാപകടങ്ങൾ ഗ്രാഫിക്‌‌സ് സാങ്കേതികവിദ്യയോടെ പുനരാവിഷ്‌‌‌കരിക്കുന്ന യൂടൂബ് ചാനലാണിത്. കറാച്ചിയിലെ വിമാനദുരന്തവും ഇവർ ഗ്രാഫിക്‌‌സ് വീഡിയോ ആയി പുനരാവിഷ്‌കരിച്ചിരുന്നു. ആഗസ്‌ത് ഏഴിനുണ്ടായ കരിപ്പൂർ വിമാനദുരന്തത്തിന്റെ പുനരാവിഷ്‌‌കരണം ഇവർ പിറ്റേദിവസം തന്നെ യൂടൂബിൽ അപ് ലോഡ് ചെയ്തു. ഇതിനെയാണ് തങ്ങൾക്ക് ലഭിച്ച യഥാർത്ഥ ദൃശ്യമെന്ന മട്ടിൽ മനോരമ വാർത്തയാക്കിയത്. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top