01 March Monday

പോക്‌സോ കേസിലെ ഇരയെ വീണ്ടും പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


മലപ്പറും> മലപ്പുറത്ത് പോക്‌സോ കേസ് ഇര വീണ്ടും പീഡിപ്പിക്കപ്പെട്ടു. 17കാരി ഇത് മൂന്നാം തവണയാണ് പീഡനത്തിന് ഇരയായത്.

2016ലും 2017ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയാണ് വീണ്ടും പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സുരക്ഷിതയാണ് എന്ന ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീട്ടിലേക്ക് തിരിച്ചയച്ച പെണ്‍കുട്ടിയാണ്‌  വീണ്ടും പീഡിപ്പിക്കപ്പെട്ടത്‌.

 13 വയസ് മുതല്‍ കുട്ടി ലൈംഗികാതിക്രമം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top