21 February Friday

മഹാത്മാഗാന്ധി രക്തസാക്ഷി വാരാചരണം സംഘടിപ്പിക്കും: പുരോഗമന കലാസാഹിത്യ സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

കൊച്ചി> മഹാത്മാഗാന്ധി രക്തസാക്ഷി വാരാചരണം സംഘടിപ്പിക്കുമെന്ന്‌ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ അറിയിച്ചു. ജനുവരി 30 മുതലുള്ള ഒരാഴ്ച മഹാത്മജിയേയും ആ ധീര രക്തസാക്ഷിത്വത്തെയും അനുസ്മരിക്കുന്ന വിവിധ ചടങ്ങുകൾ സംഘടിപ്പിക്കുവാനാണ്‌  തീരുമാനം. സംഘത്തിന്റെ യൂണിറ്റുകൾ ദേശീയ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും  ഭരണഘടനയെക്കുറിച്ചും പുതിയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും സെമിനാർ, പ്രഭാഷണം, സംവാദം, ക്വിസ്, പ്രബന്ധ പ്രസംഗ മത്സരങ്ങൾ എന്നിവ നടത്തും. മഹാത്മജിയെക്കുറിച്ചുള്ള കവിതകളും, മതേതരത്വം ഉദ്‌ഘോഷിക്കുന്ന ഗാനങ്ങളും ആലാപനം ചെയ്യും.

രാജ്യത്തിന്റെ നിലനിൽപ്പിന് ആധാരമായ ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മത, ജാതി, രാഷ്ട്രീയ കക്ഷിഭേദമന്യേ ഗാന്ധിയെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും സംഘത്തിന്റെ ഈ പരിപാടികളിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top