കൊച്ചി > മഹാരാജാസ് കോളേജിലെ മാർക്ക്‌ലിസ്‌റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് അന്വേഷണം. കൊച്ചി സിറ്റി പൊലീസ് കമീഷണർക്കാണ് ചുമതല. പരീക്ഷ എഴുതാത്ത പി എം ആർഷോയുടെ പേര് മാർക്ക് ലിസ്റ്റിൽ വന്നതും വിജയിച്ചെന്ന് രേഖപ്പെടുത്തിയതും ഗൂഢാലോചനയാണെന്ന് ആരോപണമുയർന്നിരുന്നു. സ്വാധീനം ചെലുത്തി പരീക്ഷ എഴുതാതെ ബിരുദം നേടാൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ശ്രമിച്ചെന്ന തരത്തിലായിരുന്നു പ്രചാരണം. എസ്‌എഫ്‌ഐക്കാർ അനധികൃതമായാണ് എല്ലാം നേടുന്നത് എന്ന പൊതുധാരണ പരത്താനാണിത്. പുറത്തുവന്ന വിവരങ്ങളിൽനിന്നുതന്നെ ഇക്കാര്യത്തിൽ എസ്‌എഫ്‌ഐക്ക് പങ്കില്ലെന്ന് വ്യക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..